ന്യൂഡല്‍ഹി: റിയോ ഒളിംപിക്സില്‍ ഇതുവരെ ഇന്ത്യയ്ക്ക് മെഡല്‍ നേടാന്‍ കഴിയാത്തത് ശരിയായ രീതിയിലുള്ള കായിയവികസന രീതികളുടെ അഭാവം മൂലമാണെന്ന് ബെയ്ജിംഗ് ഒളിംപിക്സില്‍ രാജ്യത്തിനായി സ്വര്‍ണ്ണ മെഡല്‍ നേടിയ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്ര അഭിപ്രായപ്പെട്ടു. കായിക മേഖലയില്‍ മതിയായ രീതിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാലേ മെഡലുകള്‍ വിജയിക്കാന്‍ കഴിയുന്ന നിലവാരത്തിലേക്ക് കായികതാരങ്ങള്‍ക്ക് ഉയരാന്‍ കഴിയൂ എന്ന് ബ്രിട്ടന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ചു കൊണ്ട് ബിന്ദ്ര പറഞ്ഞു.
“ബ്രിട്ടന് ഓരോ മെഡലിനും ചിലവായത് 5.5-മില്ല്യണ്‍ പൗണ്ടാണ് (7.13-മില്ല്യണ്‍ ഡോളര്‍). അത്ര വലിയ നിക്ഷേപമാണ് വേണ്ടത്. ഇത്തരത്തിലുള്ള ഒരു സിസ്റ്റം ഇന്ത്യയില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതുവരെ അമിതമായ പ്രതീക്ഷകള്‍ വച്ചുപുലര്ത്തിയിട്ട് കാര്യമില്ല,” ബിന്ദ്ര പറഞ്ഞു.
തങ്ങളുടെ രാജ്യം കായികമേഖലയില്‍ നടത്തിയ വന്നിക്ഷേപങ്ങളെക്കുറിച്ചും അതിന്റെ നേട്ടങ്ങളെപ്പറ്റിയും ബ്രിട്ടീഷ് പത്രമായ “ദി ഗാര്ഡിയന്” പ്രസിദ്ധീകരിച്ച ലേഖനം മുന്‍നിര്‍ത്തിയാണ് ബിന്ദ്ര ഈ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത്.
Post Your Comments