പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രസംഗത്തില്‍ ബലോചിസ്ഥാനെപ്പറ്റി പരാമര്‍ശിച്ചത് അനാവശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യത്തെ സംബന്ധിച്ച വിഷയങ്ങള്‍ പരാമര്‍ശിക്കുന്നതിന് പകരം പ്രധാനമന്ത്രി അവ്യക്തമായ വിഷയങ്ങളെപ്പറ്റിയാണ് പരാമര്‍ശിച്ചതെന്നും മുന്‍ നിയമമന്ത്രി കൂടിയായ കപില്‍ സിബല്‍ ആരോപിച്ചു.
റെഡ് ഫോര്‍ട്ട് പോലെ രാജ്യത്തിലെ സുപ്രധാനമായ ഒരു സ്ഥാനത്തുനിന്ന് മറ്റൊരു രാജ്യത്തെപ്പറ്റി പറഞ്ഞത് നല്ലരീതിയില്‍ ആലോചിക്കാതെ പറഞ്ഞ പ്രസ്താവന പോലെയായിപ്പോയി എന്നും സിബല്‍ ആരോപിച്ചു. ഇത് ആശങ്കയുളവാക്കുന്ന കാര്യമാണ്.
“ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേവരെ മറ്റൊരു പ്രധാനമന്ത്രിയും മറ്റൊരു രാജ്യത്തെപ്പറ്റി ഈ രീതിയില്‍ പ്രസംഗിച്ചു കേട്ടിട്ടില്ലാത്തതിനാല്‍ ഇതിനെപ്പറ്റി താന്‍ അല്‍പ്പം ആശങ്കയിലാണെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
പാക്-അധീന-കാശ്മീരിലെ ഗില്‍ജിറ്റ്-ബാള്‍ട്ടിസ്ഥാനില്‍ പാക് സൈന്യത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. പ്രകൃതിവിഭവങ്ങളുടെ കേദാരമായ ബലോചിസ്ഥാനിലും ജനകീയമുന്നേറ്റങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് പാകിസ്ഥാന് സ്വീകരിച്ചിരിക്കുന്നത്.
Post Your Comments