ലണ്ടന്‍ : ലണ്ടനില്‍ മക്കളെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി മാതാവ് ലക്ഷങ്ങള്‍ തട്ടിയെടുത്തു. ഇല്ലാത്ത രോഗത്തിന്റെ പേരിലാണ് മക്കളെ മാതാവ് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്. വര്‍ഷങ്ങളായി നടത്തി വരുന്ന തട്ടിപ്പിലൂടെ മൊത്തം 375,200 പൗണ്ടാണ് കൈവശപ്പെടുത്തിയത്. നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയരായതിനെ തുടര്‍ന്ന് ഇവരുടെ മക്കള്‍ ഇപ്പോള്‍ ട്യൂബിലൂടെ വയറിലേക്ക് നേരിച്ച് ഭക്ഷണം കഴിയ്ക്കുന്ന അവസ്ഥയാണ്.
രോഗമില്ലാത്ത കുട്ടികളെ കൊണ്ട് രോഗമുണ്ടെന്ന് അഭിനയിക്കാന്‍ പഠിപ്പിയ്ക്കുകയും, ആശുപത്രിയില്‍ അഡ്മിറ്റാകുകയുമാണ് ചെയ്യുന്നത്. കുട്ടികളുടെ പ്രായം പുറത്ത് വിട്ടിട്ടില്ല. അമ്മയുടെ തട്ടിപ്പ് അറിയാതെ മക്കള്‍ ഇരയാകുകയായിരുന്നു. മെഡിക്കല്‍ ഡിപാര്‍ട്ട്‌മെന്റിനെയും ഉദ്യോഗസ്ഥരെയും ഒരുപോലെ പറ്റിയ്ക്കുകയായിരുന്നു ഇവര്‍. സാമ്പത്തിക സഹായമായി 87,400 പൗണ്ടും. ചികിത്സയ്ക്കായി 145,900 പൗണ്ടു കിട്ടിയിട്ടുണ്ട്. ജോലിക്കാരനായ പങ്കാളിയ്‌ക്കൊപ്പമാണ് യുവതി താമസിക്കുന്നത്.
കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരതയ്ക്കും സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും മാതാവിനെതിരെ കേസെടുത്ത് പോലീസ് അറസ്റ്റു ചെയ്തു. കുട്ടികള്‍ക്ക് നേരെ നടന്ന ക്രൂരതയ്ക്ക് ഏഴരവര്‍ഷമാണ് യുവതിയ്ക്ക് തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. അതേസമയം കുട്ടികളുടെ ആരോഗ്യനില വളരെ മോശമാണെന്ന് ഡോക്ടര്‍ന്മാര്‍ അറിയിച്ചു.
Post Your Comments