മെക്സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഒരു പള്ളിയില്‍ രൂപക്കൂട്ടിലുള്ള യേശുവിന്റെ പ്രതിമ കണ്ണു തുറക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മെക്‌സിക്കോയിലെ സാല്‍ടില്ലോയിലെ പള്ളിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന വാദവുമായി നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ പാരനോർമൽ വിദഗ്ദനായ ഇവാന്‍ എസ്‌കാമിലയുടെ അഭിപ്രായത്തിൽ ഈ വീഡിയോയിൽ കൃത്രിമം ഒന്നും കാണിച്ചിട്ടില്ലെന്നും ഇത് സത്യമാണെന്നും പറയുന്നു.20ഓളം പാരാനോര്‍മല്‍ വിദഗ്ദരും വീഡിയോയും പള്ളിയിലെ ക്രിസ്തുരൂപവും പരിശോധനയ്ക്ക് വിധേയമാക്കി. ഇവരുടെ അഭിപ്രായത്തിലും യേശു കണ്ണു തുറന്നെന്ന് വ്യക്തമാക്കുന്നു.
എന്നാൽ പള്ളി അധികൃതർ ഇതിനെപറ്റി പ്രതികരിക്കാൻ ഇത് വരെ തയ്യാറായിട്ടില്ല. ഈ വീഡിയോ കാണുന്നതും പ്രചരിപ്പിക്കുന്നതും സാല്‍ടില്ലോയിലെ റോമന്‍ കാത്തോലിക്കാ ചര്‍ച്ച് വിലക്കിയിട്ടുണ്ട്.
Post Your Comments