
മുംബൈ ∙ ബുധനാഴ്ച മുംബൈയിൽ നടക്കുന്ന തന്റെ സഹോദരീ പുത്രന്റെ വിവാഹം പാക്കിസ്ഥാനിൽ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം സ്കൈപ്പിലൂടെ കാണുമെന്നും ഇതിനു വേണ്ട സൗകര്യങ്ങൾ മുബൈയിലെ വിവാഹ വേദിയിൽ ഒരുക്കിയതായും റിപ്പോർട്ട് .ദാവൂദിന്റെ സഹോദരി ഹസീന പർകറിന്റെ ഇളയ മകന്റെ വിവാഹ ചടങ്ങുകൾ നാളെ മുബൈയിലെ റസൂൽ പള്ളിയിൽ വച്ചാണ് നടക്കുന്നത്.വിവാഹ ചടങ്ങിന്റെ ഭാഗമായി മുംബൈയിലെ ആഡംബര ഹോട്ടലിൽ വിരുന്നു സൽക്കാരവും ഒരുക്കിയിട്ടുണ്ട് .
അതെ സമയം വിവാഹത്തിൽ പങ്കെടുക്കാൻ വരുന്ന അതിഥികളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് മുംബൈ ക്രൈംബ്രാഞ്ച് നിർദേശം നൽകിയിട്ടുണ്ട്.ദാവൂദിന്റെ സഹോദരൻ ഇക്ബാൽ കസ്കർ, സഹോദരിമാരായ സെയ്റ്റൂൺ, ഫർസാന തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കും.
Post Your Comments