4 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി

മഥുര: 4 വയസ്സുകാരനെ ശനിയാഴ്ച തട്ടിക്കൊണ്ടുപോയി. മഥുരയില്‍ സ്കൂള്‍ ബസ് പോയതിനെ തുടര്‍ന്ന് വീട്ടിലേക്ക് നടന്നു പോയ നാലുവയസ്സുകാരനെയാണ് രണ്ടംഗ സംഘം തട്ടികൊണ്ടുപോയത്. സ്കൂട്ടറിലെത്തിയ അജ്‍ഞാത സംഘത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും മുഖം മറച്ചിരിക്കുന്നതിനാൽ പൊലീസിനു കണ്ടെത്താൻ സാധിച്ചിട്ടില്ല .

നാലു വയസ്സുകാരനെ പട്ടാപ്പകല്‍ നടുറോട്ടില്‍ വെച്ച് രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയതിന്റെ നടുക്കത്തിലാണ് മധുര നിവാസികള്‍. സ്കൂള്‍ ബസ് ജീവനക്കാര്‍ അന്‍ഷിനെയും ബന്ധുവായ മറ്റൊരു വിദ്യാര്‍ത്ഥിയേയും വൈകുന്നേരം തിരിച്ചുകൊണ്ടുപോകാന്‍ മറന്നുപോയി. ആനന്ദ് നഗറിലെ നഴ്‌സറി വിദ്യാര്‍ത്ഥിയാണ് അൻഷ്. ബസ് പോയതിനെ തുടർന്ന് രണ്ട് പേരും സ്കൂൾ അധികൃതരെ അറിയിക്കാതെ വീട്ടിലേക്ക് നടക്കാന്‍ തീരുമാനിച്ചു.

വീട്ടിലേയ്ക്ക് നടക്കും വഴിയാണ് അൻഷിനെ സ്കൂട്ടറിലെത്തിയ മുഖംമൂടി ധരിച്ച രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോയത്. തൊട്ടടുത്ത കടകളിലെ സി.സി.ടി.വി ക്യാമറകളില്‍ സ്കൂട്ടറില്‍ കുട്ടിയേയും കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.അന്‍ഷ് ടാക്‌സി ഡ്രൈവറായ അഭിഷേകിന്റെ മകനാണ്. പോലീസിൽ പരാതി നൽകിയെങ്കിലും രണ്ടു ദിവസമായിട്ടും പോലീസിന് കണ്ടെത്താൻ ആയിട്ടില്ല. മാസം 8,000 രൂപ മാത്രം വരുമാനമുള്ള തന്റെ കുട്ടിയെ പണത്തിനു വേണ്ടി ആയിരിക്കില്ല തട്ടികൊണ്ടുപോയതെന്ന് അഭിഷേക് കരുതുന്നു. വ്യക്തിപരമായി തനിക്കോ കുടുംബത്തിനോ ശത്രുക്കള്‍ ഇല്ലെന്നും ഇയാള്‍ പറയുന്നു.

Share
Leave a Comment