കൊച്ചി: കൊച്ചിയിൽ നടന്ന നിശാക്ലബിന്റെ വിശദീകരണവുമായി സംഘാടകരിൽ ഒരാൾ. മുളവുകാട് ദ്വീപിലെ ഐലന്‍ഡ് ഡി കൊച്ചിനില്‍ നടത്തിയ നിശാ പാര്‍ട്ടിക്കിടെ സംഭവത്തിന്റെ വിശദീകരണവുമായി പരിപാടിയുടെ സംഘാടകരില്‍ ഒരാളായ രഹ്ന ഫാത്തിമ. സുഹൃത്തുക്കളേ, എന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലാ ചോദ്യം ചെയ്തിട്ടുമില്ല ഇവിടെ തന്നെയുണ്ട്. എന്നായിരുന്നു രഹ്ന പറഞ്ഞത്.
3 മാസം മുന്‍പ് തന്നെ മണ്‍സൂണ്‍ നൈറ്റ്2 എന്ന ഫാഷന്‍ ഷോയെ പറ്റി പബ്ലിക്കായി അനൌണ്‍സ് ചെയ്തിരുന്നു. മേക്കപ് ആര്‍ട്ടിസ്റ്റും കോസ്റ്റ്യൂം ഡിസൈനറും ആയ ആബേല്‍ റൊബിന്റെ (ട്രാന്‍സ് ജെന്റര്‍) ബീച്ച് വെയേര്‍സിന്റെ പ്രദര്‍ശനമായിരുന്നു ഇന്നലെ നടത്തിയത്. പ്രോഗ്രാമിനിടയിലാണ് ഒരു പ്രമുഖ ചാനൽ ഇവിടെ ന്യൂഡ് പാര്‍ട്ടിയും മയക്കുമരുന്നുപയോഗവും നടക്കുന്നുവെന്ന് നാര്‍ക്കോട്ടിക് സെല്ലില്‍ വിളിച്ചറിയിച്ചു. തുടർന്ന് ഷാഡോ പോലീസ് എത്തി പരിശോധിച്ചെങ്കിലും അവർക്ക് ഒന്നും ലഭിച്ചില്ല. അവിടെ പ്രോഗ്രമിനു വന്ന ഒരു പയ്യന്റെ കയ്യില്‍ നിന്നും അഞ്ചുഗ്രാം കഞ്ചവ് മാത്രമെ കിട്ടിയുള്ളൂ. അവർ ആ പയ്യനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുകയും പ്രോഗ്രാം തുടരുകയും ചെയ്തു.
Post Your Comments