മീററ്റ് ● അഖില ഭാരതീയ ഹിന്ദു മഹാസഭ ഇത്തവണയും രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചു. രാജ്യം മുഴുവന്‍ തിങ്കളാഴ്ച 70 ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി കരിദിനമായി ആചരിക്കുകയായിരുന്നു. മീറ്ററില്‍ ശാരദ റോഡിലെ ഓഫീസിനു പുറത്ത് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയാണ് ഇന്ത്യന്‍ ഭരണഘടനയോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചത്.
കഴിഞ്ഞ 69 സ്വാതന്ത്ര്യദിനങ്ങളും ഹിന്ദു മഹാസഭ കരിദിനമായാണ് ആചരിച്ചത്. ഇന്ത്യയെ മതേതര രാജ്യമായി പ്രഖ്യാപിക്കുന്ന ഭരണഘടനയോടുള്ള പ്രതിഷേധ സൂചകമായാണ് ഈ നടപടി.
ഇന്ത്യയിലേയും ബ്രിട്ടനിലേയും ചില നേതാക്കള്‍ രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള പദ്ധതിയെ അംഗീകരിച്ചിരുന്നു. എന്നാല്‍ മഹാത്മാഗാന്ധിയും ജവഹര്‍ ലാല്‍ നെഹ്റുവും അടക്കമുള്ള ചിലര്‍ മുസ്ലിംകളെ രാജ്യം വിട്ടു പോകാന്‍ അനുവദിച്ചില്ല. ഈ നേതാക്കളുടെ എതിര്‍പ്പാണ് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാകുന്നതിന് തടസ്സമായതെന്ന് ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക് കുമാര്‍ ശര്‍മ പറഞ്ഞു.
“ഇന്ത്യന്‍ ഭരണഘടനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കഴിഞ്ഞ 69 വര്‍ഷമായി ഞങ്ങള്‍ അതിനെതിരെ പ്രതിഷേധം തുടരുകയാണ്. മതേതരത്വം ഇന്ത്യയില്‍ നിലനില്ക്കുന്നില്ല. അതിനാലാണ് ഭരണഘനയോദ് ഞങ്ങള്‍ അനുശോചിക്കുന്നത്.- ഹിന്ദു സഭാംഗമായ അഭിഷേക് അഗര്‍വാള്‍ പറഞ്ഞു.
നേരത്തെ മീററ്റിലെ ഓഫീസിന് പുറത്ത് കരിങ്കൊടി വീശുന്നവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 1987 ലെ കോടതി വിധിയ്ക്ക് ശേഷം അറസ്റ്റ് നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ശര്‍മ പറഞ്ഞു.
Post Your Comments