India

ഇന്ത്യയില്‍ ആളുകള്‍ ജീവനൊടുക്കാന്‍ പ്രധാന കാരണത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ കൂടുതല്‍ പേരും ജീവനൊടുക്കാന്‍ പ്രധാന കാരണങ്ങമെന്താണെന്ന് വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട്. 2014ല്‍ ഇന്ത്യയിലുണ്ടായ ജീവനൊടുക്കലുകളുടെ കണക്കില്‍ കുടുംബപ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളും പ്രണയനൈരാശ്യങ്ങളുമാണ് ഇതിന് പ്രധാന കാരണമായതെന്ന് കണ്ടെത്തി. 1.3 ലക്ഷം പേരാണ് 2014ല്‍ ജീവനൊടുക്കിയതെന്ന് കണക്കില്‍ വ്യക്തമാക്കുന്നു.

1109 കര്‍ഷകരാണ് ഇക്കാലയളവില്‍ ജീവനൊടുക്കിയത്. സ്ത്രീധന പ്രശ്‌നങ്ങള്‍, വിവാഹേതര ബന്ധങ്ങള്‍ എന്നീ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് 28,600 പേര്‍ ജീവനൊടുക്കി. സ്വത്തുപ്രശ്‌നത്തെത്തുടര്‍ന്ന് 3,646 പേര്‍ ജീവനൊടുക്കി. വിവാഹബന്ധങ്ങളിലെ പ്രശ്‌നമാണ് 6,773 പേരുടെ ആത്മഹത്യക്കു കാരണം. പരീക്ഷാത്തോല്‍വി കാരണം 2,403 പേരും ദാരിദ്ര്യം മൂലം 1,699 പേരും ജീവന്‍ അവസാനിപ്പിച്ചു.

എയ്ഡ്‌സ്, ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ ബാധിച്ച് സ്വയം ജീവനവസാനിപ്പിച്ചവരുടെ എണ്ണം 23,741. തൊഴിലില്ലാത്തതു മൂലം 4,515 പേര്‍ ജീവനൊടുക്കി. 4,168 പേര്‍ പ്രണയനൈരാശ്യം മൂലമാണു ജീവനൊടുക്കിയത്. കുട്ടികളുണ്ടാകാത്തതു മൂലം 332 പേരും സ്വയം മരണത്തില്‍ അഭയം തേടി. സ്വത്ത് തര്‍ക്കം, പീഡനം, പ്രിയപ്പെട്ടവരും മരണത്തിലുള്ള മനോവിഷമം തുടങ്ങിയ 51,688 പേരുടെ ആത്മഹത്യക്കു കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button