കടലില്‍ പോസ്റ്റ് ഒഫീസ് എന്നു കേട്ട് അത്ഭുതപ്പെടേണ്ട, ഗിന്നസ് ബുക്കില്‍ വരെ ഇടം ലഭിച്ച ഒരു പോസ്‌റ്റോഫീസാണിത് സംഭവം അങ്ങ് ജപ്പാനിലാണെന്ന് മാത്രം. ജപ്പാനിലെ സുസാമി എന്ന മത്സ്യബന്ധന ഗ്രാമത്തിലാണ് ഈ പോസ്റ്റ് ഓഫീസ്. സുസാമി കടലിനുള്ളിനാണ് ഈ പോസ്റ്റ് ബോക്‌സ് സ്ഥാപിച്ചിരിക്കുന്നത്. കരയില്‍ നിന്നും പത്തുമീറ്റര്‍ ആഴത്തിലാണ് ഈ പോസ്റ്റ് ബോക്‌സ്.
ആഴ്ചയില്‍ ഒരിക്കല്‍ കടലിനടിയില്‍ ഉള്ള ഈ പോസ്റ്റ് ഓഫീസില്‍ ഇന്നും കാര്‍ഡുകള്‍ ഒരുമിച്ച് ശേഖരിച്ച് ഏറ്റവുമടുത്തുള്ള പോസ്റ്റ് ഓഫീസിലേയ്ക്ക് കൊണ്ടു പോയി അവിടെ നിന്നും മേല്‍വിലാസക്കാരന് എത്തിക്കും. 1999ല്‍ ഇവിടെ നടന്ന ഒരു ഫെയറിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു പോസ്റ്റ് ബോക്‌സ് സ്ഥാപിച്ചത്. ഇത്രയും കാലത്തിനിടയ്ക്ക് 32000 പോസ്റ്റ് കാര്‍ഡുകള്‍ ഇവിടെ നിന്ന് പോസ്റ്റ് ചെയ്തു. 2002ല്‍ ഏറ്റവും ആഴത്തിലുള്ള പോസ്റ്റ് ബോക്‌സ് എന്ന ഗിന്നസ് ബഹുമതിയാണ് ഇതിന് ലഭിച്ചത്.
അയ്യായിരം പേരാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. ഓരോ വര്‍ഷവും ആയിരത്തഞ്ഞൂറോളം പോസ്റ്റുകള്‍ ഈ പോസ്റ്റ്‌ബോക്‌സ് വഴി കടന്നുപോകുന്നുണ്ട്. വാട്ടര്‍ പ്രൂഫ് കാര്‍ഡുകള്‍ ആണ് ഇവിടെ പോസ്റ്റ് ചെയ്യപ്പെടുന്നത്. വെള്ളം നനഞ്ഞാലും മായാത്ത പെയിന്റ് മാര്‍ക്കറുകള്‍ എഴുത്തിനായി ഉപയോഗിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഇവിടെ നിന്ന് പോസ്റ്റ് പോകുന്നു എന്നു പറഞ്ഞാല്‍ ആരും ഒന്നു വാ പൊളിച്ചു പോകില്ലേ ?
Post Your Comments