KeralaNews

മലയാളികളുടെ ഐഎസ് റിക്രൂട്ട്മെന്‍റ്: പ്രധാനപ്രതി പിടിയില്‍

കണ്ണൂര്‍: കാസര്‍ഗോഡ് നിന്ന് കാണാതായ 21 മലയാളികളുള്‍പ്പെടെ നിരവധി പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത കേസിലെ പ്രധാനപ്രതിയെന്ന്‍ സംശയിക്കുന്ന ഹനീഫിനെ കണ്ണൂരിൽ നിന്ന്‍ പൊലീസ് പിടികൂടി. വയനാട് കമ്പളക്കാട് സ്വദേശിയായ ഹനീഫിനെ കഴിഞ്ഞ ദിവസം തലശ്ശേരി പെരങ്ങിത്തൂരിൽ വെച്ചാണ് പിടികൂടിയത്. നാടുവിട്ടു പോയവരില്‍ കാസര്‍ഗോടേതടക്കം 11 പേരും, ഐ.എസ് ബന്ധമുള്ള കേസുകളിൽ ഉൾപ്പെട്ട മറ്റു ചിലരും ഇയാളുടെ മതപഠന ക്ലാസുകളിൽ പങ്കെടുത്തിരുന്നു എന്ന്‍ പോലീസ്വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കണ്ണൂര്‍ ഡിവൈഎസ്‍പി സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പെരിങ്ങത്തൂരിലെ ഒരു പള്ളിക്ക് സമീപം വെച്ച് കഴിഞ്ഞ രാത്രിയില്‍ ഹനീഫിനെ കസ്റ്റഡിയിലെടുത്തത്. ഹനീഫിനെ തേടി കണ്ണൂരിലെത്തിയ മുബൈയിൽ നിന്നുള്ള സംഘം രഹസ്യകേന്ദ്രത്തിൽ വെച്ച് ഇയാളെ ചോദ്യം ചെയ്യുകയും ചെയ്ത ശേഷമാണ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തീവ്രസലാഭി ആശയങ്ങളോട് പ്രതിപത്തി പുലര്‍ത്തിയിരുന്ന ഇയാള്‍ അത്തരം ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കാസര്‍ഗോട്ടെ പടന്ന, കണ്ണൂരിലെ പയഞ്ചേരി മുക്ക് എന്നിവിടങ്ങളിലെ സലാഫി പള്ളികളിൽ ഇമാമായി ജോലി ചെയ്തിരുന്ന ഹനീഫ് സലാഫി ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മതപഠന ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.

വിവിധകേസുകളില്‍ പിടിയിലായവരുടെ മൊഴിയനുസരിച്ചും, ഹനീഫിന്‍റെ ഫോൺ രേഖകള്‍ പരിശോധിച്ചും ഇയാളെടുത്ത ക്ലാസുകളുടെ വിവരങ്ങള്‍ വിലയിരുത്തിയുമാണ്‌ അറസ്റ്റ്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ മുംബൈ പൊലീസ് കൊണ്ടുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button