കോട്ടയം : ബി.ജെ.പിയുമായുള്ള സഖ്യത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി കെ.എം മാണി. ബി.ജെ.പിയുമായി ഒരു സംഖ്യവും ഉണ്ടാക്കില്ലെന്നും വര്‍ഗീയതയും അക്രമ രാഷ്ട്രീയവും എതിര്‍ക്കുമെന്നും കെ.എം മാണി വ്യക്തമാക്കി. കോട്ടയത്തു നടന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മാണി. യു.ഡി.എഫിലെ ചിലര്‍ ശത്രുക്കള്‍ക്കൊപ്പം നിന്ന് ഗൂഢലോചന നടത്തിയെന്നും മാണി വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസിന് ലഭിക്കുന്ന സ്വീകാര്യതയെ സംശയത്തോടെയാണ് ചിലര്‍ കണ്ടത്. മുന്നണി വിട്ട് ഒറ്റക്ക് നില്‍ക്കാനുള്ള തീരുമാനമെടുത്തത് പാര്‍ട്ടി ഒറ്റക്കെട്ടായാണ്. എല്ലാ മേഖലകളിലും ആലോചിച്ചാണ് തീരുമാനമെടുത്ത് ഒരു എതിര്‍പ്പും ഉണ്ടായില്ലെന്നും കെ.എം മാണി പറഞ്ഞു. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വേദിയില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി ഒറ്റയ്ക്ക് നില്‍ക്കുമെന്നും ഒറ്റയ്ക്കു നിന്ന് ശക്തിതെളിയിച്ചിട്ടുണ്ടെന്നും മാണി പറഞ്ഞു. യു.ഡി.എഫില്‍ നിന്ന് കൊടുത്ത സ്‌നേഹവും വിശ്വാസവും തിരിച്ച് കിട്ടിയില്ല. ഒപ്പം നിന്നവര്‍ ചതിക്കുകയാണെന്ന് കണ്ടപ്പോഴാണ് യു.ഡി.എഫ് വിട്ടത്. കേരളാ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ ശ്രമം നടന്നു. ശത്രുക്കള്‍ക്ക് മാന്യത ഉണ്ടാക്കാനാണ് പലരും ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments