റിയോ ഡി ജനീറോ: വേഗരാജാവായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് റിയോയിൽ ഇന്നിറങ്ങും .നൂറു മീറ്ററില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി എട്ടു മണിക്ക് തുടങ്ങും. ഇത്തവണ യോഗ്യതാ മത്സരങ്ങളിൽ പരിക്കലട്ടിയെങ്കിലും ബോൾട്ട് റിയോയിലേക്ക് കുതിക്കുകയായിരുന്നു. ഇത് തന്‍െറ അവസാന ഒളിമ്പിക്സാണെന്ന് ബോള്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.അടുത്ത വര്‍ഷം ലണ്ടനില്‍ നടക്കുന്ന ലോക
ചാമ്പ്യന്‍ഷിപ്പിന് ശേഷം വിരമിക്കുമെന്നാണ് പ്രഖ്യാപനം. റിയോയില്‍ 200 മീറ്ററില്‍ 19 സെക്കന്‍ഡില്‍ താഴെ ഓടി സ്വന്തം റെക്കോഡ് തിരുത്തുമെന്നും ബോള്‍ട്ട് പറഞ്ഞിട്ടുണ്ട്.നൂറുമീറ്ററില്‍ ഞായറാഴ്ചയാണ് സെമിഫൈനല്‍. ഫൈനൽ മത്സരം തിങ്കളാഴ്ചയാണ് നടക്കുക.
Post Your Comments