ഫുജൈറ: ഫുജൈറയിൽ സ്പെഷ്യൽ ഒളിമ്പിക്സ്; ദീപശിഖ പ്രയാണത്തിന് തിരിതെളിഞ്ഞു .സ്പെഷൽ ഒളിമ്പിക്സിന്റെ ദീപശിഖ പ്രയാണത്തിന് ഫുജൈറയിൽ വരവേൽപ്പ്. സ്പെഷൽ ഒളിമ്പിക്സ് അത്ലറ്റുകൾ, ലോ എൻഫോഴ്സ്മെൻറ് ഓഫിസർമാർ എന്നിങ്ങനെ രണ്ട് സംഘങ്ങളായാണ് യാത്ര മുന്നേറുന്നത്.
കൂടതെ യു.എ.ഇയിലെ പ്രഥമ സംരക്ഷിത ദേശീയ പാർക്കായ വാദി വുറയ്യയിൽനിന്നാണ് രണ്ടാം സംഘം പ്രയാണം ആരംഭിച്ചത്. രാജ്യത്തെ പൗരാണിക പള്ളിയായ അൽ ബദിയ മോസ്ക്, അൽ അഖ ബീച്ച് എന്നിവിടങ്ങളിലൂടെ പ്രയാണം കടന്നുപോയി.
ഇതിന് ശേഷം ശൈഖ് സായിദ് മോസ്കിൽ ഇരു സംഘങ്ങളും സംഗമിച്ചു. പിന്നീട്ഫുജൈ കോട്ടയിലേക്ക് യാത്ര തിരിച്ചു. മുഖ്യ പരിപാടിയിൽ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി പെങ്കടുത്തു. ഫുജൈറ സ്പോർട്സ് ക്ലബ് അഗങ്ങൾ, സർക്കാർ ഉേദ്യാഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Post Your Comments