തിരുവനന്തപുരം: നിലവിലെ മദ്യനയം പ്രയോഗികമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി. എല്‍ഡിഎഫ് സര്‍ക്കാരെങ്കിലും ഇത് തിരുത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി .വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്റെ തുറുന്നുപറച്ചില്‍.പൊലീസ് സേനയില്‍ പുഴുക്കുത്തുകളെ മേലുദ്യോഗസ്ഥര്‍ അനാവശ്യമായി സംരക്ഷിക്കുകയാണ്. മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ കമ്മിഷന് സർക്കാർ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മദ്യനയം കൊണ്ട് കുടി കുറഞ്ഞില്ലെന്നു മാത്രമല്ല, ടൂറിസം മേഖല തകര്‍ന്നുവെന്നുമാണ് ജസ്റ്റിസിന്റെ അഭിപ്രായം.ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ജസ്റ്റിസിന്റെ തുറന്നുപറച്ചിൽ.
Post Your Comments