റാംപൂര്‍● ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ യു.എസിലെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും യു.എസ് പ്രസിഡന്റ് ഒബാമയ്ക്കുമെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. ഇവിടെയും അമേരിക്കയിലും സമാധാന ജീവിതം നയിക്കാന്‍ മോഡിജി ഞങ്ങളെ അനുവദിക്കുന്നില്ല. പ്രധാനമന്ത്രിയുടെ സുഹൃത്ത് ഒബാമയും ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ല-ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങള്‍, മുസ്ലിങ്ങള്‍ വളരെയധികം അസ്വസ്ഥരാണ്. എങ്ങോട്ട് പോകണമെന്ന് ഞങ്ങള്‍ക്കറിയില്ല- ഖാന്‍ കൂട്ടിച്ചേര്‍ത്തു. പ്രശസ്തമായ ഹിന്ദി സിനിമാ ഗാനത്തിന്റെ വരികള്‍ ഉദ്ധരിച്ച് കൊണ്ടായിരുന്നു ഖാന്റെ പരാമര്‍ശം.
ഗാസിയാബാദില്‍ ബി.ജെ.പി നേതാവിന് വെടിയേറ്റ സംഭവത്തെക്കുറിച്ചും ഖാന്‍ പ്രതികരിച്ചു. ശരിയായ കാരണമുണ്ടെങ്കിലും അക്രമം നീതികരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പോലീസ് ഭരണം ശരിയായ പാതയിലാണെന്നും അക്രമികള്‍ക്കെതിരെ തക്കതായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments