ബെംഗളൂരു: കേരളത്തില്‍ ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മലയാളികള്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യത ഉണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്റലിജന്റ്‌സ് ബ്യൂറോ കര്‍ണാടക പോലീസിന് നല്‍കുന്ന മുന്നറിയിപ്പാണ് ഇത്.
കര്‍ണാടകയുടെ അയല്‍ പ്രദേശങ്ങളായ കാസര്‍കോട്, തൃക്കരിപ്പൂര്‍, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആളുകളെ കാണാതാവുകയും ഇവര്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്. കാസര്‍കോട് ജില്ലയിലെ ആദുര്‍ സ്വദേശി അബ്ദുള്ളയെയാണ് ഏറ്റവും ഒടുവില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണാതായത്. 17പേര്‍ നേരത്തെ നാടുവിട്ട സംഭവത്തില്‍ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമേയാണ് ഇത്. സ്വാതന്ത്ര്യദിനം കൂടി അടുത്ത് വരുന്ന സാഹചര്യത്തില്‍ തലസ്ഥാനമായ ബെംഗളൂരു, കേരളത്തിനോട് അടുത്ത് നില്‍ക്കുന്ന മംഗലാപുരം, കാര്‍വാര്‍ തുടങ്ങിയ ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര തന്നെയാണ് പോലീസിന് ജാഗരൂഗരായിരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐസിസ് ബന്ധമുള്ളവര്‍ കര്‍ണാടകയിലും ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post Your Comments