ചിന്നാർ: വനംവകുപ്പിന്റെ സർവേയിൽ വംശനാശ ഭീഷണി നേരിടുന്ന ഉഭയ ജീവികളെയും ഉരഗങ്ങളെയും കണ്ടെത്തി. ചിന്നാർ വനമേഖലയിൽ വനംവകുപ്പിന്റെ ആദ്യഘട്ട സർവേ പൂർത്തിയായി.ഉഭയ ജീവികളെയും ഉരഗങ്ങളെയും കണ്ടെത്താനുള്ള സർവേയിൽ അപൂർവയിനം ഉഭയ ജീവികളെയും ഉരഗങ്ങളെയും കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഉഭയ, ഉരഗ ജീവികളെക്കുറിച്ച് സർവ്വേ നടത്തുന്നത്.
വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് വനംവന്യജീവി വകുപ്പു ചിന്നാറിൽ സർവ്വേ നടത്തിയത്. മഴനിഴൽ പ്രദേശമായ ചിന്നാറിലെ മുൾക്കാടുകളും പുഴയോര വനങ്ങളും പുൽമേടുകളും ചോലവനങ്ങളും കേന്ദ്രീകരിച്ചായിരുന്നു കണക്കെടുപ്പ് നടന്നത്. 31 ഇനം ഉഭയജീവികളെ നാല് പേർ അടങ്ങുന്ന സംഘങ്ങൾ രാവുംപകലും നടത്തിയ പരിശോധനയിൽ കണ്ടെത്തി.
പുതിയതായി കണ്ടെത്തിയവയിൽ വംശനാശ ഭീഷണി നേരിടുന്ന ഗ്രീറ്റ് ഇലത്തവള, പച്ചച്ചോല മരത്തവള 13 മില്ലിമീറ്റർ മാത്രം വലിപ്പമുള്ള ആനമല രാത്തവള എന്നിവ ഉൾപ്പെടുന്നു. ആനമല പല്ലി, മലമ്പ് പച്ചോലപ്പാമ്പ്, നീല വാലൻ അരണ, നാഗത്താൻ പാമ്പ് തുടങ്ങി 29 ഇനം ഉരഗങ്ങളെയും കണ്ടെത്തി. ആദ്യഘട്ട സർവേ വിജയമായതോടെ വ്യത്യസ്തമായ കാലാവസ്ഥകളിൽ സർവേ തുടരനാണാണ് വനംവകുപ്പിന്റെ തീരമാനം. സർവേ നടന്നത് മൂന്നാർ വന്യജീവി സങ്കേതം വാർഡൻ ജി.പ്രസാദ്, , ചിന്നാര്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാർഡൻ പി.എം.പ്രഭു എന്നിവരുടെ നേതൃത്വത്തിലാണ്.
Post Your Comments