
ന്യൂഡൽഹി:ബൗദ്ധിക വ്യവഹാരങ്ങളിലൂടെയും സാഹിത്യ രചനകളിലൂടെയുമൊക്കെ ഭിന്നതയുണ്ടാക്കാൻ രാജ്യത്തു ഹേറ്റ് ഇന്ത്യ ബ്രിഗേഡ് പ്രവർത്തിക്കുന്നുണ്ടെന്ന് ആർ എസ് എസ് അഖില ഭാരതീയ സഹ പ്രചാർ പ്രമുഖ് ജെ നന്ദകുമാർ കുറ്റപ്പെടുത്തി.ഡിസംബറിൽ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ലോഗോ പ്രകാശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഭാരതീയതയും ദേശീയതയും വ്യാപകമായി ആക്രമിക്കപ്പെടുന്നു.എല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ് ഇന്ത്യയിലെ സാഹിത്യ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ ലക്‌ഷ്യം.എന്നാൽ പ്രമുഖ എഴുത്തുകാരിൽ ചിലർ രാജ്യത്തെ ഭിന്നിപ്പിക്കാൻ നോക്കുകയാണ്. ഇരുപതോ ഇരുപത്തഞ്ചോ വർഷം കഴിഞ്ഞാൽ ഇന്ത്യ ഛീന്നഭിന്നമാകുമെന്ന് ഒരു മടിയുമില്ലാതെ ഇവർ പറഞ്ഞു കേട്ടു.ദേശീയതയുടെ ശബ്ദം കേൾക്കേണ്ട സമയമാണിപ്പോൾ, ജെ നന്ദകുമാർ അഭിപ്രായപ്പെട്ടു.
ഇന്ത്യക്കു പുറത്തു ജീവിക്കുന്ന എഴുത്തുകാർ ഇന്ത്യയെക്കുറിച്ചെഴുതുന്നതാണ് ഇന്നത്തെ രീതി. ഇത് ഇന്ത്യയെ തകർക്കാൻ നോക്കുന്നവർക്ക് സഹായമാവുന്നു എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ പ്രഭു ചാവ്‌ള പറഞ്ഞു.ലോഗോ പ്രകാശനം ചെയ്തു കൊണ്ട് എൻ ബി ടി ചെയർമാൻ ബൽദേവ് ശർമ്മ ഋഗ്വേദത്തെ ഐക്യരാഷ്ട്ര സംഘടനാ അംഗീകരിച്ചിട്ടുണ്ടെന്നു പറഞ്ഞു.എഴുത്തുകാരി അദ്വൈത കല,പുസ്തകോത്സവ സമിതി പ്രസിടന്റ്റ് ഇ എന്‍ നന്ദകുമാര്‍,പ്രോഗ്രാം കോഡിനെറ്റര്‍ പി എസ് ഷൈന്‍ എന്നിവരും സംസാരിച്ചു. ഡിസംബര്‍ എട്ടു മുതല്‍ പത്തുവരെയാണ് കൊച്ചി പുസ്തകോത്സവം.ഇതിന്റെ ഭാഗമായി കൊച്ചി സാഹിത്യോല്സവവും നടക്കും.
Post Your Comments