ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നവസാനിക്കും. ചരക്കു സേവന നികുതി ബിൽ തുടങ്ങിയ പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കിയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നവസാനിക്കുന്നത്. രാജ്യസഭ പാസ്സാക്കിയ മാനസികാരോഗ്യ കരുതല്‍ ബില്‍ ഇന്ന് ലോക്‌സഭ പരിഗണിക്കും. ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായുള്ള ബില്ലും ലോക്‌സഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രസവ അവധി മുന്നു മാസത്തില്‍ നിന്ന് ആറു മാസമായി കൂട്ടാനുള്ള ബിൽ രാജ്യസഭ പാസ്സാക്കിയെങ്കിലും ഇന്ന് ലോക്‌സഭയുടെ അജണ്ടയില്‍ ഇതുണ്ടാകില്ല.അതിനാൽ ഇത് പ്രാബല്യത്തില്‍ വരാന്‍ ശീതകാല സമ്മേളനം വരെ കാത്തിരിക്കേണ്ടി വരും.
കൂടാതെ ജമ്മുകശ്മീരിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് വൈകിട്ട് ചേരും. കശ്മിരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും .പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ പതിനെട്ടിനാണ് ആരംഭിച്ചത്.
Post Your Comments