NewsIndia

ഇന്ത്യയില്‍ നിന്ന് ഇറച്ചി കയറ്റുമതി പൂര്‍ണ്ണമായി നിരോധിക്കണം : ഇത്തിഹാദ് മില്ലത്ത് കൗണ്‍സില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഇറച്ചി കയറ്റുമതി നിരോധിക്കണമെന്ന് ഉത്തര്‍പ്രദേശിലെ മുസ്ലിം സംഘടനയായ ഇത്തിഹാദ് മില്ലത്ത് കൗണ്‍സില്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് നിവേദനവും നല്‍കിയിട്ടുണ്ട്.
പശുവിറച്ചി കഴിക്കുന്നുവെന്ന പേരില്‍ മുസ്ലിംങ്ങള്‍ക്കെതിരെ ഒരു വിഭാഗം അക്രമം നടത്തുന്നുവെന്നും ഗോവധ നിരോധന നിയമം രാജ്യത്ത് കര്‍ശനമാക്കണമെന്നും ഇതിന്റെ പേരില്‍ അഴിഞ്ഞാടുന്ന സാമൂഹിക വിരുദ്ധരെ നിയന്ത്രിക്കണമെന്നും സംഘടന ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

നിവേദനത്തില്‍ മുന്ന് മാസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ രാം ലീല മൈതാനിയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. പശുവിന്റെ പേരില്‍ മനുഷ്യനെ കൊന്നൊടുക്കുന്ന നടപടി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും നിവേദനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button