കുവൈത്ത്: കുവൈത്തിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ സാല്‍മിയ ബ്രാഞ്ചിൽ കവര്‍ച്ച. പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ക്യാമറ തകര്‍ത്തതിന് ശേഷം ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ ഓഫീസിലെ ലോക്കറും, ലാപ്ടോപ്പുകളും, ക്യാമറ അനുബന്ധമായ സാധങ്ങളും മോഷ്ടിച്ചു.
തൊട്ടടുത്ത കെട്ടിടത്തിലെ കാവൽക്കാരനാണ് തകർന്ന ഷട്ടർ കണ്ടത്. തുടർന്ന് പോലീസ് എത്തി തെളിവെടുത്തു.പ്രധാന രേഖകളും, കമ്പനി ചെക്കുകളും, തൊഴിലാളികളുടെ പാസ്പോര്‍ട്ടുകളും പതിനായിരത്തോളം ദീനാറും നഷ്ടപ്പെട്ടതായി കമ്പനി അധികൃതര്‍ അറിയിച്ചു.
Post Your Comments