KeralaNews

ആകാശവാണി നിലയത്തില്‍ നിന്നുള്ള വാര്‍ത്താപ്രക്ഷേപണം നിര്‍ത്തുന്നു ??

കോഴിക്കോട്: ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്… നീണ്ട അന്‍പത് വര്‍ഷക്കാലമായി മലബാറിലെ കേള്‍വിക്കാരെ തൊട്ടുണര്‍ത്തിയ ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നുള്ള വാര്‍ത്താവതരണമാണ് നിര്‍ത്തലാക്കാനൊരുങ്ങുന്നത്

ആകാശവാണിയുടെ വാര്‍ത്താ യൂണിറ്റുകള്‍ തലസ്ഥാന കേന്ദ്രങ്ങളില്‍ മാത്രം മതിയെന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം. സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായാണ് കോഴിക്കോട് വാര്‍ത്താവിഭാഗം നിര്‍ത്തലാക്കുന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാരെ സ്ഥലംമാറ്റല്‍ പ്രക്രിയ നടക്കുകയാണ്. ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. 1966ലാണ് പിന്നാക്കം നില്‍ക്കുന്ന കോഴിക്കോട്,മലപ്പുറം,വയനാട്,കാസര്‍കോട്,പാലക്കാട്,കണ്ണൂര്‍ ജില്ലകള്‍ക്ക് വേണ്ടി കോഴിക്കോട് ആകാശവാണിയില്‍ വാര്‍ത്താ പ്രക്ഷേപണം ആരംഭിച്ചത്. ലക്ഷദ്വീപ് വാര്‍ത്തകള്‍ക്കും കോഴിക്കോട് നിലയം ഏറെ പ്രാധാന്യം നല്‍കിയിരുന്നു. 2016ല്‍ ആകാശവാണി ഇതിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായി ആചരിച്ചുവരികയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button