സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ്,എയര്‍ഇന്ത്യ തുടങ്ങിയ കമ്പനികൾ ഓഫ് സീസണിലെ നഷ്ടം മറികടക്കാനായി വമ്പൻ ഓഫറുകളുമായി രംഗത്ത്.
എയര്‍ഇന്ത്യയില്‍ ആഗസ്റ്റ് 9 മുതല്‍ 15 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 1,199 രൂപ മുതല്‍ 15,999 രൂപ വരെ നിരക്കില്‍ ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഇന്ത്യക്കകത്തും പുറത്തും ഈ ഓഫറില്‍ യാത്ര ചെയ്യാം.
ഇന്‍ഡിഗോയില്‍ ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 30 വരെ 806 രൂപ മുതല്‍ യാത്ര ചെയ്യാം. ഇന്ത്യയ്ക്കകത്തെ യാത്രകള്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളൂ. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ് വിവരമനുസരിച്ച് ജമ്മു- ശ്രീനഗര്‍ റൂട്ടില്‍ യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ വില 806 രൂപയാണ്. ബെംഗളൂരു-കൊച്ചി റൂട്ടില്‍ 1,137 രൂപയാണ് വിമാനടിക്കറ്റ് നിരക്ക്. ഡല്‍ഹി-ജയ്പുര്‍ റൂട്ടില്‍ യാത്രയ്ക്ക് 908 രൂപയാണ് നിരക്ക്. ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് 976 രൂപയാണ് പുതിയ പ്രമോഷണല്‍ സ്‌കീമില്‍ മുടക്കേണ്ടി വരിക.
സ്‌പൈസ്‌ജെറ്റ് ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന ആഭ്യന്തര റൂട്ടുകളില്‍ വിമാന ടിക്കറ്റ് നിരക്ക് 399 രൂപ വരെ കുറച്ചിട്ടുണ്ട്. ആഗസ്ത് 18 മുതല്‍ സെപ്തംബര്‍ 30 വരെയാണ് ഓഫര്‍ കാലാവധി. അഹമ്മദാബാദ് – മുംബൈ, അമൃതസര്‍ – ശ്രീനഗര്‍, ബംഗലൂരൂ-ചെന്നൈ, ബെംഗളൂരൂ-കൊച്ചി, കോയമ്പത്തൂര്‍-ഹൈദരാബാദ്, ജമ്മു-ശ്രീനഗര്‍, മുംബാ-ഗോവ തുടങ്ങിയ പ്രധാന റൂട്ടുകളിലാണ് വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫര്‍
Post Your Comments