റോം: വിമാനക്കമ്പനി പിരിച്ചുവിട്ട് പുതിയ കമ്പനി തുടങ്ങുന്നതിനെതിരെ ജോലി നഷ്ടപ്പെട്ട യുവതികളുടെ വ്യത്യസ്തമായ പ്രതിഷേധം. ഇറ്റലിയിലെ വിമാനക്കമ്പനിയായ അലിറ്റാലിയയിലെ ജോലിക്കാരായ യുവതികളാണ് യൂണിഫോം ധരിച്ചെത്തി പൊതുനിരത്തില്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്. ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ശമ്പളം വെട്ടിക്കുറക്കുയും ചെയ്തതിനെതിരെ അമ്പത് വിമാന ജോലിക്കാരികള്‍ തുണിയഴിച്ച് പ്രതിഷേധിക്കുകയായിരുന്നു എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറ്റാലിയിലെ പ്രശസ്ത വിമാനക്കമ്പനിയായ അലിറ്റാലിയ ഒക്ടോബർ 14 നാണ് പ്രവർത്തനം അവസാനിപ്പിച്ചത്. പാപ്പരായതിനെ തുടര്‍ന്ന് വിമാന സര്‍വീസ് അവസാനിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രൂക്ഷമായ സാമ്പത്തിക പ്രശ്നത്തെ തുടർന്ന് സാഹചര്യം കൈകാര്യം ചെയ്യാൻ സാധിക്കാത്തതിനാൽ സർവീസ് നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു.
വിമാനക്കമ്പനിയുടെ വമ്പൻ കടങ്ങൾ എഴുതിത്തള്ളാൻ ഇറ്റാലിയൻ സർക്കാർ യൂറോപ്യൻ കമ്മീഷനുമായി നടത്തിയ ഒരു കരാറിന്റെ ഭാഗമായാണ് അലിറ്റാലിയ അടച്ചുപൂട്ടാൻ തീരുമാനിച്ചത്.
Post Your Comments