ന്യൂഡല്‍ഹി: വിമാനം വൈകിയത് കൊണ്ടോ റദ്ദാക്കുക വഴിയോ യാത്രക്കാര്‍ക്ക് കണക്ടിങ് ഫ്ലൈറ്റ് നഷ്ടമായാല്‍ 20,000 രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ ശുപാർശ. വിമാനം റദ്ദാക്കിയത് മൂലം ബോര്‍ഡിങ് പാസ് ലഭിച്ചില്ലെങ്കിലും 5000 രൂപ വരെ നഷ്ടപരിഹാരം നല്‍കാനും വ്യവസ്ഥയുണ്ട്. വിമാനം വൈകുന്നതിലൂടെ യാത്രക്കാർക്ക് കണക്ടിങ് ഫ്ലൈറ്റ് നഷ്ടമാകുന്നത് പതിവാണ്. ഇതിലൂടെ യാത്രക്കാർക്ക് ഭരിച്ച നഷ്ടമാണ് ഉണ്ടാകുന്നത്. ഇത് പരിഹരിക്കാൻ വേണ്ടിയാണ് പുതിയ നിയമം.
also read:എന്‍ജിനില്‍ നിന്ന് പുകയുയർന്നു: വിമാനം അടിയന്തരമായി നിലത്തിറക്കി ( വീഡിയോ)
ഡയറക്ടര്‍ ജനറല്‍ ഒാഫ് സിവില്‍ എവിയേഷനാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വെച്ചത്. കേന്ദ്രസര്‍ക്കാറുമായും ബന്ധപ്പെട്ട വിമാനകമ്ബനികളുമായും ചര്‍ച്ചകള്‍ നടത്തിയത് ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. വിമാനം ആറ് മണിക്കൂറിലേറെ വൈകിയാല്‍ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് തിരിച്ച് നല്‍കണം
Post Your Comments