ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കുറയ്ക്കാന്‍ ശുപാര്‍ശ. മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ബി.എസ്. ബസ്വാന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി യു.പി.എസ്.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. പ്രായത്തിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ കൃത്യമായ കണക്ക് പറയുന്നില്ല. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പ്രായപരിധി ഘട്ടം ഘട്ടമായി കുറയ്ക്കണം എന്ന നിര്‍ദേശമാണ് സമിതി മുന്നോട്ടുവയ്ക്കുന്നത്.
എല്ലാവര്‍ക്കും ചേര്‍ന്നു പോകാന്‍ പറ്റുന്നതായിരിക്കണം പുതിയ സംവിധാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.പി.എസ്.സിയുമായി കൂടിയാലോചിച്ച ശേഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രിലിമിനറി, മെയിന്‍ എന്നിവയ്ക്കു ശേഷം അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് ഐ.എ.എസ്, ഐ.എഫ്.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാനുള്ള പരീക്ഷ നടത്തുന്നത്. 1960 മുതല്‍ 26 വയസായിരുന്ന സിവില്‍ സര്‍വീസ് പ്രായപരിധി 1980ല്‍ 28 ആക്കി ഉയര്‍ത്തി. പിന്നീട് ഇത് 32 ആക്കുകയും ചെയ്തു. പട്ടികജാതിപട്ടിക വര്‍ഗ വിഭാഗത്തിന് പ്രായപരിധിയില്‍ ഇളവുണ്ട്.
Post Your Comments