KeralaNewsWomenUncategorized

സ്വഭവനം സ്വയം പണിതുയർത്തി രാധിക

കുമരകം: സ്വഭവനം സ്വയം പണിതുയർത്തി രാധിക. എട്ട് വർഷം മുൻപ് പഠിച്ച മേസ്തിരിപ്പണിയുടെ സഹായത്താൽ കുമരകം കായൽതീരത്ത് ആറ്റുതീരത്തിനരികെയുള്ള അഞ്ചു സെന്റ് സ്ഥലത്തു മൂന്ന് മുറികളും ഹാളും അടുക്കളയുമുള്ള സ്വന്തം വീട് കെട്ടിപ്പൊക്കാൻ രാധികയ്ക്കായി. കായൽപ്രദേശമായതുകൊണ്ട് പൈൽ അടിചു ആരംഭിച്ച പണി അടിത്തറയിൽ എത്തിനിൽക്കുകയാണ്. ഇതുവരെയുള്ള പണികൾ ഒറ്റയ്ക്ക് തന്നെയാണ് രാധിക ചെയ്തത്. സഹായത്തിനായി ഭർത്താവ് പ്രകാശനും ഉണ്ട്. രാധികയ്ക്ക് മറ്റുള്ളവരുടെ സഹായം വേണ്ടിവന്നത് മരപ്പണിക്കും കമ്പിപണികൾക്കും മാത്രമാണ്.

കുമരകം പഞ്ചായത്തിൽ എട്ട് വർഷം മുൻപ് മഴവെള്ളസംഭരി നിർമിക്കുന്നതിന് പരിശീലനം ലഭിച്ച 27 പേരിൽ ഒരാളായിരുന്നു രാധിക. രാധികയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത് ഏറ്റുമാനൂർ വെട്ടിമുകളിലെ അർച്ചന വിമൻസ് സെന്ററിലെ പരിശീലനമായിരുന്നു. ഈ സെന്ററിന്റെ അമരക്കാരി ത്രേസ്യാമ്മ മാത്യുവിന്റെ മാർഗ്ഗനിർദ്ദേശം തനിക്ക് ഏറെ ഗുണം ചെയ്തുവെന്നും രാധിക പറയുന്നു. പരിശീലന ശേഷം ഈ തൊഴിൽ തന്റെ ജീവിതമാർഗമാക്കാൻ രാധിക തീരുമാനിച്ചു. പൂർണ്ണ പിന്തുണയേകി ഭർത്താവും കൂടെയുണ്ടായിരുന്നു.

ആദ്യം കരിങ്കല്ലുകൊണ്ട് മതിലും തറയും പണിയാനാണ് രാധിക പഠിച്ചത്. അതിനു ശേഷം അർച്ചന വിമൻസ് സെന്റെറിനുവേണ്ടി ഒരു സൂപ്പർവൈസറുടെ നേതൃത്വത്തിൽ രാധിക ഉൾപ്പടെ 4 വനിതകൾ ചേർന്നാണ് പുതിയ ഇരുനില കെട്ടിടത്തിന്റെ മേസ്തിരി പണി പൂർത്തിയാക്കിയത്. ഇതേ തുടർന്ന് പല വീടുപണികളും ഈ സംഘത്തിന് ലഭിച്ചു. രാധികയോടൊപ്പം ഇന്ദിര, മായാകൊച്ചുമോൻ, വത്സല തോമസ് എന്നിവരാണ് ഈ സംഘത്തിൽ ഉള്ളത്. 750 രൂപയാണ് കൂലിയായി ഇവർക്ക് കിട്ടുന്നത്. ചമ്പക്കുളം കണ്ടങ്കരി സ്വദേശിയാണ് രാധിക. എസ് എസ് എൽ വിദ്യാർഥിയായ നയനയും ആറാം ക്ലാസ് വിദ്യാർഥിയായ നിഥിനുമാണ് പ്രകാശ്- രാധിക ദമ്പതികളുടെ മക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button