തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. രാവിലെ 9.15-ഓടെ പാളയം എല്‍എംഎസ് ജംഗ്ഷനിലായിരുന്നു സംഭവം. ആര്യന്‍ങ്കാവില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിനാണ് തീപിടിച്ചത്.
ബസിന്റെ എന്‍ജിനില്‍ നിന്നും പുകയുയരുകയും നേരിയതോതില്‍ തീപടരുകയുമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് യാത്രക്കാരെ ബസില്‍ നിന്നും സുരക്ഷിതമായി പുറത്തിറക്കിയ ശേഷം ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു .
Post Your Comments