NewsInternational

ആശുപത്രിയില്‍ തീപിടിത്തം; 12 നവജാത ശിശുക്കള്‍ വെന്തുമരിച്ചു

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 12 നവജാത ശിശുക്കള്‍ വെന്തുമരിച്ചു.പ്രസവ വാര്‍ഡിനോടനുബന്ധിച്ച് പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങളെ പരിചരിച്ചിരുന്ന വാര്‍ഡിലാണ് തിപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 20 കുഞ്ഞുങ്ങളും 29 സ്ത്രീകളുമാണ് തീപിടിക്കുന്ന സമയത്ത് ഈ വിഭാഗത്തിലുണ്ടായിരുന്നത്.

തീ ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇവരെ വാര്‍ഡില്‍ നിന്നും ഒഴിപ്പിച്ചു. എന്നാല്‍ വാര്‍ഡില്‍ നിന്നും ഒഴിപ്പിക്കാന്‍ കഴിയാതെ കുടുങ്ങിക്കിടന്ന 11 കുഞ്ഞുങ്ങളാണ് പൊള്ളലേറ്റ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button