NewsSports

ഇരുപത്തൊന്നാം സ്വർണ നേട്ടവുമായി ഫെൽ‌പ്സ്

റിയോ ഡി ജനീറോ: ഒളിമ്പിക്സിൽ അമേരിക്കൻ താരം മൈക്കൽ ഫെൽപ്സിന് ഇരുപത്തൊന്നാം സ്വർണം. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസിലും 4x  200 മീറ്റർ ഫ്രീ സ്റ്റൈൽ റിലേ ടീമിനത്തിലുമാണ് അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ് സ്വർണം നേടിയത് .ജപ്പാന്റെ മസാട്ടോ സക്കായിയുമായി ഇഞ്ചോടിഞ്ച് പൊരുതി 1:53.36 മിനിറ്റിലാണ് ഫെൽ‌പ്സ് ഒന്നാമതെത്തിയത്.

റിയോ ഒളിമ്പിക്സിൽ ഫെൽപ്സിന്റെ മൂന്നാമത്തെ സ്വർണ നേട്ടമാണിത്. 4x 100 മീറ്റർ റിലേയിലും ഫെൽ‌പ്സ് സ്വർണം നേടിയിരുന്നു . ഇതോടെ ഫെൽപ്സിന്റെ ആകെ ഒളിംപിക് മെഡൽ സമ്പാദ്യം 25 ആയിരിക്കുകയാണ് . ഇരുപത്തൊന്ന് സ്വർണം രണ്ടു വെള്ളി, രണ്ട് വെങ്കലവും ഫെൽ‌പ്സ് സ്വന്തമാക്കിയിട്ടുണ്ട്. 2012 ലെ ലണ്ടൻ ഒളിംപിക്സിനുശേഷം വിരമിക്കൽ പ്രഖ്യാപനം നടത്തിയ ഫെൽപ്സ് പിന്നീട് തീരുമാനം മാറ്റി തിരിച്ചുവരികയായിരുന്നു. ഈ മെഡൽനേട്ടത്തോടെ ഫെൽ‌പ്സ് റിയോയിലെ താരമായിമാറിയിരിക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button