ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറയ്ക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ക്ക് നരേന്ദ്ര മോഡിയുടെ ഉപദേശം. ഫോണിന്റെ ഉപയോഗം കുറയക്കുന്നതിലൂടെ ലാഭിക്കാന്‍ കഴിയുന്ന സമയം നല്ല കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിവാര അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.
മിക്ക അംഗങ്ങളും തെരഞ്ഞെടുപ്പിന് ശേഷം വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളെ അടുത്തറിയാന്‍ മണ്ഡലത്തിലുടനീളം സഞ്ചരിക്കണമെന്നും മേഡി നിര്‍ദേശിച്ചു. പാര്‍ലമെന്റ് സെഷനുകളില്‍ അനാവശ്യ സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം നേതാക്കള്‍ക്ക് ഉപദേശം നല്കി
Post Your Comments