KeralaLatest News

ബസുകള്‍ക്ക് തിളങ്ങുന്ന പിങ്ക് നിറം, നമ്പര്‍ പ്ലേറ്റിന് പച്ച നിറം; സ്വകാര്യ ബസുകളുടെ നിറം മാറുന്നു

ഇക്കൊല്ലം രണ്ടാംതവണയാണ് ബസുകളുടെ നിറം മാറുന്നത്

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ നിറം വീണ്ടും മാറുന്നു. ങ്ങിയ നിറമായ മെറൂണ്‍ രാത്രികാലങ്ങളില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന കണ്ടെത്തലും കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ക്ലാസുകള്‍ക്കു സമാനമായ നിറമാണിതെന്നും ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് ബസുകളുടെ നിറം മാറ്റാന്‍ തീരുമാനമായത്. ഇക്കൊല്ലം രണ്ടാംതവണയാണ് ബസുകളുടെ നിറം മാറുന്നത്.

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് മെറൂണിനു പകരം തിളങ്ങുന്ന പിങ്ക് നിറമാണ് നല്‍കുക. രാത്രിയിലും മഞ്ഞുള്ള സമയത്തും തിളങ്ങുന്ന പിങ്ക് നിറം തിരിച്ചറിയാനാകും. കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്കും കളര്‍കോഡ് പരിഗണനയിലുണ്ട്. വൈദ്യുതവാഹനങ്ങള്‍ക്ക് പച്ച നമ്പര്‍പ്ലേറ്റ് നല്‍കാനുള്ള കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ വിജ്ഞാപനം സംസ്ഥാനത്തു നടപ്പാക്കും.സ്വകാര്യ വൈദ്യുത വാഹനങ്ങള്‍ക്ക് പച്ചയില്‍ വെള്ളയിലും ടാക്സി വൈദ്യുതവാഹനങ്ങള്‍ക്ക് പച്ചയില്‍ മഞ്ഞ നിറത്തിലുമാണ് നമ്പര്‍ രേഖപ്പെടുത്തേണ്ടത്.

Also Read : സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഒരേ നിറം : ഏകീകരണം ഇന്ന് മുതല്‍

പൊതുവാഹനങ്ങളുടെ നമ്പറുകള്‍ മഞ്ഞയില്‍ കറുപ്പ് അക്ഷരങ്ങളിലും സ്വകാര്യവാഹനങ്ങളുടേത് വെള്ളയില്‍ കറുത്ത അക്ഷരങ്ങളിലുമാണുള്ളത്.മൊഫ്യൂസില്‍ ബസുകള്‍ക്ക് ഇളംനീലയും സിറ്റി ബസുകള്‍ക്ക് പച്ചയും ലിമിറ്റഡ് സ്റ്റോപ്പുകള്‍ക്ക് മെറൂണുമായിരുന്നു ഇതുവരെ. മങ്ങിയ നിറമായ മെറൂണ്‍ രാത്രികാലങ്ങളില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ആരോപണങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി യോഗമാണ് ബസുകളുടെ നിറം മാറ്റാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button