കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസ് വിവാദപരമായ വഴിത്തിരുവിലേക്ക്. ജിഷയുടെ അച്ഛൻ പാപ്പുവിനെ ഡി എൻ എ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അച്ഛൻ പാപ്പുവല്ലെന്നു തെളിഞ്ഞന്നെന്ന് ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ പരിപാടിയിൽ ജോമോൻ പുത്തൻപുരയ്ക്കൽ വെളുപ്പെടുത്തി.
പ്രതിയെ പിടിച്ചതോടെ ജിഷ കേസിൽ താത്കാലിക പ്രശ്നങ്ങൾ അവസാനിച്ചതിനെ തുടർന്നാണ് പുതിയ വിവാദവുമായി ജോമോൻ രംഗത്തെത്തിയത് .ജിഷ കേസില്‍ പി പി തങ്കച്ചന് മാനം പോയി, രാജേശ്വരി കോടിശ്വരിയായി, സാജു പോളിന് സ്ഥാനം പോയി എന്നിങ്ങനെയുള്ള പ്രസ്താവനകളുമായിയാണ് ജോമോൻ എത്തിയത്. കേസിൽ കൂടുതൽ അന്വേഷണം വേണമെന്നും അദ്ദേഹം ഉന്നയിച്ചു. പ്രമുഖ കോൺഗ്രസ് നേതാവിന്റെ മകളാണ് ജിഷയെന്നും, സ്വത്ത് ചോദിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും പിതൃത്വം തെളിയിക്കാൻ ഡി എൻ എ ടെസ്റ്റ് നടത്തണമെന്നും ജോമോൻ വാദിച്ചിരുന്നു.
ഇതിനെതിരെ പി പി തങ്കച്ചൻ ആരോപണം തെറ്റാണെന്ന് പരാതിപ്പെടുകയും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. പക്ഷെ പേരു വെളിപ്പെടുത്താതെയാണ് ആദ്യം താൻ ആരോപണം ഉന്നയിച്ചതെന്നും പിന്നീട് തങ്കച്ചൻ തന്നെയാണ് പത്ര സമ്മേളനത്തിലൂടെ സ്വന്തം പേരു വെളിപ്പെടുത്തിയതെന്നും ജോമോൻ പറയുന്നു.
പി പി തങ്കച്ചന്റെ വീട്ടിലാണ് ഭാര്യ രാജേശ്വേരി ജോലി ചെയ്തിരുന്നതെന്ന് പാപ്പു പറഞ്ഞിരുന്നു. ഇതിനു ആധാരമായി വീഡിയോകളും പുറത്തു വന്നിരുന്നു. പല സംശയങ്ങളും ജിഷ വധക്കേസിൽ ജോമോൻ അക്കമിട്ട് ഉന്നയിച്ചിരുന്നു. മൃതദേഹം തിരക്കുപിടിച്ച് ദഹിപ്പിച്ചതും പോസ്റ്റ്മാര്‍ട്ടത്തിലെ പിഴവും പോലീസിന്റെ അനാസ്ഥയും ഒക്കെ ചൂണ്ടികാണിക്കുന്നു.
Post Your Comments