തിരുവനന്തപുരം : ചീഫ് സെക്രട്ടറിയായിരിക്കെ വന്‍ തുക മുടക്കി ഔദ്യോഗിക വസതി മോടിപിടിപ്പിച്ചുവെന്ന പരാതിയിൻ മേൽ ജിജി തോംസണെതിരെ വിജിലൻസ് അന്വേഷണം.കവടിയാറിലെ സര്‍ക്കാര്‍ വസതി ഒന്നരക്കോടി രൂപ മുടക്കി മോടി പിടിപ്പിച്ചത് വലിയ വാർത്തയായിരുന്നു.കെട്ടിടത്തിലെ കുളിമുറി നവീകരിക്കാന്‍ മാത്രം 85 ലക്ഷം രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്.വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വീടിന്റെ മുന്നില്‍ പുല്‍ത്തകിടിക്ക് എട്ടുലക്ഷം, ടൈൽസ് പാകാന്‍ പത്തുലക്ഷം, അടുക്കളയ്ക്ക് 15 ലക്ഷം എന്നിങ്ങനെ ഒരുകോടി ആറുലക്ഷത്തില്‍പ്പരം രൂപയ്ക്ക് അടങ്കല്‍ സമര്‍പ്പിക്കുകയും 85 ലക്ഷത്തിന് ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഈ ഇടപാടിലെ അഴിമതിയാണ് അന്വേഷിക്കുന്നത്.സര്‍ക്കാര്‍ അനുവദിച്ച വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏതാണ്ടു പൂര്‍ത്തിയായിരിക്കേ തലസ്ഥാനത്തു തന്നെ മറ്റൊരു വീട് ഒന്നരക്കോടി രൂപയോളം ചെലവഴിച്ചു മോടിപിടിപ്പിച്ചെന്നാണ് ആക്ഷേപം.
കോടികള്‍ മുടക്കി ചീഫ് സെക്രട്ടറിക്കായി വീട് നിര്‍മ്മിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നതോടെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ തന്നെ അന്വേഷണം ആവശ്യമില്ലെന്നു ഫയലില്‍ കുറിച്ചു. ആ അന്വേഷണമാണ് ഇപ്പോൾ വീണ്ടും ഊര്‍ജിതമാകുന്നത്.
Post Your Comments