NewsIndia

ഡല്‍ഹി പീഡനം: വിചിത്രവാദവുമായി പ്രതിഭാഗം വക്കീല്‍ സുപ്രീംകോടതിയില്‍

ഇന്ത്യന്‍ ജനതയെ ഒന്നാകെ ഞെട്ടിച്ച ഡല്‍ഹി പീഡനം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വളച്ചൊടിക്കുന്നു. 2012 ഡിസംബര്‍ 16 രാത്രിയിലാണ് സുഹൃത്തുമായി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. അവളെ മാധ്യമങ്ങള്‍ “നിര്‍ഭയ” എന്ന് വിളിച്ചു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ അണപൊട്ടി. സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ ചെയ്യപ്പെട്ടു.

എന്നാല്‍ ഈ പീഡനം പെണ്‍കുട്ടിയുടെ സുഹൃത്തും ഒരു രാഷ്ട്രീയ നേതാവും കൂടെ നടപ്പിലാക്കിയതായിരുന്നു എന്ന് പ്രതിഭാഗം അഭിഭാഷകന്‍ എം.എല്‍ ശര്‍മ്മ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തി. അറസ്റ്റിലായവരില്‍ പിന്നീട് തീഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്ത രാം സിംഗിന് ഇവര്‍ നല്‍കിയത് 10,000 രൂപയാണ്. ഒന്നും വരാതെ നോക്കിക്കോളാം എന്ന് പറഞ്ഞ ഇവര്‍ പിന്നീട് പ്രതികളെ ചതിക്കുകയായിരുന്നു. കുറ്റബോധം കൊണ്ട് വീര്‍പ്പ് മുട്ടിയ രാം സിംഗ് ഒടുവില്‍ എല്ലാം തുറന്നു പറയുകയായിരുന്നു. രാം സിംഗ് ആത്മഹത്യ ചെയ്തതല്ലെന്നും ഇവര്‍ അയാളെ കൊലപ്പെടുത്തിയതാണെന്നും സഹോദരനും കൂട്ട് പ്രതിയുമായ മുകേഷ് പറഞ്ഞതായി അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ എം.എല്‍ ശര്‍മ്മയുടെ വാദങ്ങള്‍ കോടതി നിരസിക്കുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button