താനെ: മകന് തന്നേക്കാള്‍ കൂടുതല്‍ ഭാര്യയെ സ്നേഹിക്കുന്നതില്‍ പ്രതിഷേധിച്ച് മധ്യവയസ്ക മകന്റെ ഭാര്യയെ കൊലപ്പെടുത്തി. താനെയിലെ മുംബ്രയിലാണ് സംഭവം. 56കാരിയായ റഷീദ അക്ബറലി വസാനിയാണ് മകന്റെ ഭാര്യയയും അവരുടെ മാതാവിനെയും കൊലപ്പെടുത്തിയത്.
മരുമകള്‍ക്കും അമ്മയ്ക്കും മയക്കുമരുന്ന് കലര്‍ത്തിയ ആഹാരം നല്കിയ ശേഷം ഇരുവരുടെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം റഷീദ ഇരുവരുടെയും ചെവികള്‍ അറുത്ത് മാറ്റി. തിങ്കളാഴ്ച വൈകിട്ടാണ് ഇരട്ടക്കൊലപാതകം നടന്നത്.
സല്‍മ മക്ദും (24), അമ്മ ഷമീം ലത്തീഫ് ഷെയ്ഖ് (54) എന്നിവരാണ് മരിച്ചത്. ഇവര്‍ മുംബൈയിലെ കുര്‍ള സ്വദേശികളാണ്.
കൊലപാതകത്തിന് ശേഷം വൈകിട്ട് തന്നെ മുംബ്ര പോലീസ് സ്റ്റേഷനില്‍ എത്തി റഷീദ കീഴടങ്ങി. നാല് വര്‍ഷം മുമ്പാണ് ഹഷീദയുടെ മകന് മക്ദും വസാനി സല്‍മയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ട്.
Post Your Comments