തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഹോളിവുഡ് സിനിമയിലെ രംഗങ്ങളെ വെല്ലുന്ന തരത്തില്‍ എടിഎം തട്ടിപ്പ് നടത്തിയ റുമേനിയക്കാരായ പ്രതികളെ തിരിച്ചറിഞ്ഞു.
റുമേനിയക്കാരായ ക്രിസ്റ്റിൻ, മരിയൻ ഗബ്രിയേൽ, ഫ്ലോറിയൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ഇവർ താമസിച്ചത് മൂന്ന് ആഡംബര ഹോട്ടലുകളിലാണെന്നും വ്യക്തമായിട്ടുണ്ട്.
പ്രതികളുടെ പാസ്പോർട്ടിന്‍റെ പകർപ്പ് അടക്കമുള്ള രേഖകളും പൊലീസ് കണ്ടെത്തി.
തട്ടിപ്പു നടത്തിയ പ്രതികൾ ഉപയോഗിച്ച രണ്ടു ബൈക്കുകൾ കോവളത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, കേസ് അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായം തേടിയെന്ന് ഐ ജി മനോജ് എബ്രഹാം അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിൽ രാജ്യാന്തര ഏജൻസികളെയും സഹകരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എടിഎം തട്ടിപ്പ് അന്വേഷണത്തിന് ഐ ജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
എന്നാല്‍ എടിഎമ്മില്‍നിന്ന് പണം നഷ്ടമായവര്‍ക്ക് മടക്കി നല്‍കുമെന്ന് എസ്ബിടി അറിയിച്ചു.
എസ്ബിടി അക്കൗണ്ട് ഉടമകള്‍ക്കാണ് പണം നല്‍കുക.
Post Your Comments