ന്യൂഡല്‍ഹി : കപട ഗോസംരക്ഷകരെക്കുറിച്ച് നിലപാട് വ്യക്തമാക്കി രാഷ്ട്രീയ സ്വയംസേവക സംഘം. മഹാത്മാ ഗാന്ധി, അചാര്യ വിനോബ ഭാവെ തുടങ്ങിയ മഹദ് വ്യക്തികള്‍ ഗോ സംരക്ഷണത്തെ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ്. ഗോസേവയിലും ഗോരക്ഷയിലും എല്ലാ സമുദായാംഗങ്ങളുടേയും ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് ആര്.എസ്.എസ് വ്യക്തമാക്കി.
ഗോരക്ഷ എന്ന പേരില്‍ നിന്ദ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിരലിലെണ്ണാവുന്ന അവസരവാദികളെ ഗോസംരക്ഷണത്തില്‍ മുഴുകിയ ദേശസ്നേഹികളുമായി കൂട്ടിക്കെട്ടരുത്. പലസ്ഥലങ്ങളിലും ഛിദ്ര ശക്തികള്‍ ഗോരക്ഷ എന്ന പേരില്‍ നിയമം കയ്യിലെടുക്കുകയും, ഹിംസയിലൂടെ സാമാജിക ഐക്യം തകര്‍ക്കുവാനും ശ്രമിക്കുന്നുണ്ട്. ഇത്തരം അവസരവാദികളുടെ മുഖം മൂടി അനാവരണം ചെയ്ത് അവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും ആര്.എസ്.എസിന്റെ പ്രസ്താവനയില്‍ പറയുന്നു.
Post Your Comments