
റിയോ ഡി ജെനെയ്‌റോ: ഒളിമ്പിക് വേദിക്ക് സമീപം ചെറു സ്‌ഫോടനം. സംഭവത്തിൽ ആളപായമില്ല. പുരുഷന്‍മാരുടെ 70 കിലോമീറ്റര്‍ സൈക്ലിങ്ങിന്റെ ഫിനിഷിങ് പോയിന്റിനു സമീപം ഉടമസ്ഥനില്ലാത്ത ബാഗ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. മിലിട്ടറി പോലീസും ബോംബ് സ്‌ക്വാഡും സ്‌ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
അതിനിടെ ഒളിമ്പിക്‌സിന്റെ പ്രധാന വേദിയായ മാരക്കാന സ്റ്റേഡിയത്തിനു സമീപം മറ്റു രണ്ടു പേര്‍ വെടിയേറ്റു മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. കവര്‍ച്ചയ്ക്ക് ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെക്കുകയായിരുന്നു എന്നാണ് വിവരം. കവർച്ചക്കാരുടെ വെടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ടിട്ടുണ്ട്.
Post Your Comments