റിയോ ഡി ജനീറോ: ഒളിമ്പിക്സിലെ ഒരു സ്ഥിരം കാഴ്ച്ചയാണ് മെഡൽ ലഭിക്കുന്നവർ അതിൽ കടിക്കുന്നത്. റിയോയിലും ഈ കാഴ്ച്ച നമ്മൾ കണ്ടതാണ്. ഫെല്‍പ്പ്സ്, ഉസൈൻ ബോള്‍ട്ട് മുതൽ നമ്മുടെ സ്വന്തം സാക്ഷി മാലിക്കും സിന്ധുവും വരെ മെഡൽ കടിക്കുന്നത് നമ്മൾ കണ്ടു.
പണ്ട്, സമ്മാനമായി കിട്ടുന്ന മെഡലിന്റെ ഗുണംപരിശോധിക്കാൻ ചെയ്തിരുന്ന രീതിയായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. പല്ലിന്റെ ഇനാമലിന് സ്വർണത്തേക്കാൾ കട്ടിയുള്ളതിനാൽ ശുദ്ധസ്വർണം ആണെങ്കിൽ പല്ലിന്റെ പാട് മെഡലിൽ പതിയും. എന്നാൽ ഇപ്പോൾ ശുദ്ധസ്വർണത്തിൽ മെഡലുകൾ നിർമിക്കാറില്ല. റിയോയിലെ മെഡലിൽ 1.34 ശതമാനം മാത്രമാണ് സ്വര്‍ണം. 93 ശതമാനം വെള്ളിയും, 3ശതമാനം ചെമ്പും. ഇതിൽ കടിച്ചാൽ പാടൊന്നും വീഴില്ല. എങ്കിലും ഒളിമ്പിക്സിൽ ഒഴിച്ച് കൂടാനാകാത്ത ഒരു ദൃശ്യമാണ് ഇത്.
Post Your Comments