NewsIndia

ഐ.എസ് ബന്ധം യാസ്മിന്‍ പോലീസ് കസ്റ്റഡിയില്‍ : ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍

കാസര്‍ഗോഡ് : നിരോധിത തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പിടിയിലായ യാസ്മിന്‍ മുഹമ്മദ് സാഹിദിനെ കാസര്‍കോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് യാസ്മിനെ കസ്റ്റഡിയില്‍ വിട്ടത്.കാബൂളിലേക്ക് പോകാനുള്ള ശ്രമത്തിനിടയിലാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് യാസ്മിന്‍ അറസ്റ്റിലായത്. തുടരന്വേഷണവുമായിബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാണിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് യാസ്മിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത് .
നാലര വയസുള്ള മകനുമായാണ് യാസ്മിന്‍ കോടതിയിലെത്തിയത്.കഴിഞ്ഞ ഞായറാഴ്ചയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് യാസ്മിനെ അറസ്റ്റ് ചെയ്തത് .ഐ.എസ് കേന്ദ്രത്തിലേക്ക് ആളുകളെ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചന്ന സംശയിക്കുന്ന തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റാഷിദിന്റെ രണ്ടാം ഭാര്യയാണ് യാസ്മിന്‍ എന്നാണ് പോലീസ് നിഗമനം. അബ്ദുല്‍ റഷീദ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഓണ്‍ലൈന്‍ വഴി അയച്ച പണം പിന്‍വലിച്ചത് യാസ്മിന്‍ ആണ് ഇംഗ്ലീഷ് അദ്ധ്യാപികയായ യാസ്മിനെ സ്‌കൂളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
റാഷിദിന്റെ പേരില്‍ ഇക്കഴിഞ്ഞ ജൂലൈ 25ന് തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം കാണാതായതിന് ശേഷം അബ്ദുര്‍ റാഷിദ് യാസ്മിനുമായി നിരന്തരം ബന്ധപെട്ടിരിന്നു .ഇതേ തുടര്‍ന്നാണ് പോലീസ് യാസ്മിന്‍ കസ്റ്റഡിയിലായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button