ദുബായ് ● യു.എ.ഇ മാധ്യമങ്ങളില്‍ ഇപ്പോള്‍ കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസാണ് താരം. എങ്ങനെയെന്നല്ലേ? എമിറേറ്റ്‌സ് വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ ജാസിം ഇസാ അല്‍ ബലൂഷിക്ക് ആദാരാഞ്ജലികള്‍ അര്‍പ്പിച്ച് ത്യശ്ശൂര്‍ ഫയര്‍സ്റ്റേഷനില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് ആണ് എമിറാത്തി മാധ്യമങ്ങളെ ആകര്‍ഷിച്ചത്.
യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ വാം അറബിക്കിലും, ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ച വാര്‍ത്ത ഖലീജ് ടൈംസ് ഉള്‍പ്പടെ പ്രമുഖ ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഒരു ഇന്ത്യന്‍ സംസ്ഥാനമായ എമിറാത്തി അഗ്നിശമനസേനാംഗത്തിന്റെ ഹീറോയിസത്തിന് ആദരം അര്‍പ്പിച്ചുവെന്നും കേരളീയര്‍ക്കിടയില്‍ ജാസിം ഹീറോയാണെന്നും വാര്‍ത്ത പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്ക് താങ്കള്‍ എന്നും മാത്യകയായിരിക്കുമെന്ന വാചകങ്ങള്‍ കേരളത്തില്‍ പല ഇടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്ത തുടര്‍ന്ന് പറയുന്നു.
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ത്യശ്ശൂരിലെ സിവില്‍ ഡിഫന്‍സ് സെന്ററിന്റെ (ഫയര്‍സ്റ്റേഷന്‍ ) പ്രധാന കവാടത്തിലാണ് ധീരനായകന് അഭിവാദ്യം അര്‍പ്പിച്ച് വലിയ ബോര്‍ഡ് വെച്ചിരിക്കുന്നതെന്നും വാര്‍ത്ത പറയുന്നു. ഇന്ത്യക്കാരെ പ്രത്യേകിച്ചും മലയാളികളെ വളരെയധികം സ്നേഹിക്കുന്ന എമിറാത്തികള്‍ക്കിടയില്‍ വാര്‍ത്ത വൈറലായി മാറിയിട്ടുണ്ട്. വളരെ ആവേശത്തോടെയാണ് അറബ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
Indian state salutes #UAE‘s hero firefighter for #Emirates incident sacrifice – https://t.co/r7iNhPpXNM pic.twitter.com/NGXnEUIQoh
— Khaleej Times (@khaleejtimes) August 6, 2016
Post Your Comments