KeralaNews

മുല്ലപ്പെരിയാറിനു മുന്നറിയിപ്പുമായി മഹാഡ് പാലം

കുമളി:മുല്ലപ്പെരിയാറിനു മുന്നറിയിപ്പുമായി സുർക്കി മിശ്രിതംകൊണ്ട് നിർമിച്ച മഹാരാഷ്ട്രയിലെ മഹാഡ് പാലം. സുർക്കി മിശ്രിതംകൊണ്ട് നിർമിച്ചതിനാലാണ് 121 വർഷം മുല്ലപെരിയാർ അണക്കെട്ടിന് ബലക്ഷയം ഉണ്ടെന്ന് കേരളം വാദിച്ചിരുന്നത്. 88 വർഷം മുൻപ് നിർമിച്ച മഹാഡ് പാലത്തിന്റെ പകുതിയോളം ഭാഗമാണ് ഒലിച്ചു പോയത്.

1898 ൽ നിർമിച്ച അണക്കെട്ട് 82 വർഷം പിന്നിട്ടപ്പോൾത്തന്നെ അപകടരകമായ അവസ്ഥയിൽ ചോർന്നൊലിക്കാൻ തുടങ്ങി. അണക്കെട്ടിന് മുകളിലൂടെ വെള്ളം ഒഴുകിയാൽ അണക്കെട്ട് തകരുമെന്ന ആശങ്ക ശരിവയ്ക്കുന്നതായിരുന്നു ശക്തമായ ഒഴുക്കിനെ പ്രതിരോധിക്കാൻകഴിയാത്ത മഹാഡ് പാലം. അണക്കെട്ട് കവിഞ്ഞൊഴുകിയാൽ അപകടം ഉണ്ടാവും എന്നാണ് ഐ ഐ ടി യുടെയും മറ്റും പഠനറിപ്പോർട്ടിൽ പറയുന്നത്.
മുല്ലപെരിയാർ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക ബലപ്പെടുത്തുന്നതായിരുന്നു ഇത്. 1977ൽ മുല്ലപെരിയാർ ദുർബലമാണെന്ന് ബോധ്യപ്പെട്ട കേന്ദ്രജല കമ്മീഷൻ താത്കാലിക ബലപ്പെടുത്തലുകൾക്കു ശേഷം പുതിയ ഡാം നിർമിക്കാൻ അനുമതി നൽകുകയും അതിനായി പ്രത്യേക സ്ഥലവും കണ്ടെത്തിയിരുന്നു. ബലപ്പെടുത്തലിന്റെ ഭാഗമായി നിർമിച്ച സപ്പോർട്ട് ഡാം പുതിയ അണക്കെട്ടിന് ബലം ചെയ്യുമെന്ന് പറഞ്ഞാണ് കേരളത്തിന്റെ ആവശ്യം തമിഴ്നാട് അവഗണിച്ചത്. കേബിൾ ആങ്കറിങ് വഴി ബലപ്പെടുത്തിയെങ്കിലും സീപ്പേജ് വെള്ളത്തിനൊപ്പം സുർക്കി മിശ്രിതം ഒലിച്ചിറങ്ങുകയും അണക്കെട്ട് തകർച്ചയുടെ വക്കിൽ എത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button