KeralaNews

അഴിമതിക്ക് സാഹചര്യമൊരുക്കി കേരള സർവകലാശാല

തിരുവനന്തപുരം : കോളേജുകൾക്ക് നേരിട്ട് സ്പോട്ട് അഡ്മിഷൻ നടത്താൻ അനുമതി .കേരള സർവകലാശാലയുടേതാണ് നിർദ്ദേശം.സർക്കാരിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് മറികടന്നാണ് ഇത്തരമൊരു തീരുമാനം .സർക്കാർ കോളേജുകളിലെ സ്പോട്ട് അഡ്മിഷനുകളിൽ വലിയ രീതിയിൽ അഴിമതി നടക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം മുതലാണ് സർക്കാർ കോളേജുകളിലെ സ്പോട്ട് അഡ്മിഷൻ നടത്താൻ സർവകലാശാലക്ക് അനുമതി നൽകിയത്.സർക്കാർ കോളേജുകൾ മാത്രമല്ല എയ്‌ഡഡ്‌ കോളേജുകളുടെയും സ്വാശ്രയ കോളേജുകളുടെയും സ്പോട്ട് അഡ്മിഷൻ നടത്താനുള്ള അനുമതിയും സർക്കാർ സർവകലാശാലക്ക് നൽകിയിരുന്നു.എന്നാൽ ഇത്തരമൊരു ഉത്തരവ് അവഗണിച്ചു കൊണ്ടാണ് കോളേജ് മാനേജ്‌മെന്റുകൾക്ക് സ്പോട്ട് അഡ്മിഷൻ നടത്താനുള്ള അനുമതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ പിജി പ്രവേശനം യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയായിരുന്നു നടത്തിയത്.എന്നാൽ ഈ വർഷം മുതൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താനുള്ള യൂണിവേഴ്സിറ്റി ഉത്തരവ് അഴിമതിക്ക് കളമൊരുക്കുന്നതായിരിക്കും.കോളേജുകൾ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാണ് അഡ്മിഷൻ നടത്തുക.ഇത് സാമ്പത്തിക ക്രമക്കേടുകൾക്കും പണം വാങ്ങിയുള്ള പ്രവേശനത്തിനും വഴിയൊരുക്കും.വലിയ രീതിയിൽ അഴിമതി നടക്കാനിടയുള്ള ഇത്തരമൊരു തീരുമാനത്തെക്കുറിച്ചുള്ള ഔദ്യോഗിക മറുപടി സർവകലാശാല ഇനിയും നൽകിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button