ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മെസഞ്ചറിലെ സന്ദേശങ്ങളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിയിലേക്ക് മാറി. ഇതോടെ ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് മെസഞ്ചര്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ ചോര്‍ത്തുവാനുള്ള സാധ്യത ഇല്ലാതാകും. നേരത്തെ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ്, മറ്റൊരു സന്ദേശ ആപ്ലികേഷനായ ടെലിഗ്രാം എന്നിവ ഈ മോഡിലേക്ക് തങ്ങളുടെ സന്ദേശ സംവിധാനം മാറ്റിയിരുന്നു.
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോക്താവിന്‍റെ സന്ദേശങ്ങള്‍ക്ക് സംരക്ഷണം നല്‍കുമ്പോള്‍ തന്നെ സര്‍ക്കാറുകള്‍ക്ക് തലവേദനയാകും എന്നും നിരീക്ഷണമുണ്ട്. മെസേജ് എന്‍ക്രിപ്ഷന്‍ സവിശേഷത പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള എന്‍ക്രിപ്ഷന്‍ ഉയര്‍ന്ന തലത്തിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മേല്‍ നടത്താന്‍ സര്‍ക്കാറുകള്‍ക്ക് അനുവദനീയമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഫേസ്ബുക്ക് മെസ്സഞ്ചറിന് ബദലായി ഗൂഗിള്‍ കൊണ്ടുവരാനിരിക്കുന്ന അലോ മെസേജിംഗ് ആപ്ലിക്കേഷന് മുമ്പില്‍ പിടിച്ചുനില്‍ക്കാനുള്ള ഫേസ്ബുക്ക് മെസഞ്ചറിന്‍റെ ഒരു മുന്‍കൂര്‍ അടവാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്നാണ് ടെക് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ഗൂഗിള്‍ അലോ ചാറ്റ് ആപ്ലിക്കേഷന്‍ ഇതേ സംവിധാനത്തോടെയാണ് പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം മുന്‍കൂട്ടികണ്ടുകൊണ്ടാണ് ഫേസ്ബുക്കിന്‍റെ തയ്യാറെടുപ്പ്‍.
Post Your Comments