കൊക്രജാര്‍ : അസമിലെ കൊക്രാജാറില്‍ മാര്‍ക്കറ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചു. ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
മാര്‍ക്കറ്റിലെത്തിയ നാലംഗ സംഘം നടത്തിയ വെടിവെപ്പിലാണ് പന്ത്രണ്ട് പേരും കൊല്ലപ്പെട്ടത്. രാവിലെ 11.40ഓടെയാണ് ഭീകരാക്രമണം ആരംഭിച്ചത്. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദിയെ വധിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് ഒരു എ-കെ 47 തോക്ക് കണ്ടെടുത്തു. ഭീകരാക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതയാണ് റിപ്പോര്‍ട്ടുകള്‍ പ്രദേശത്തേക്ക് കൂടുതര്‍ സൈനികരെ അയച്ചതായി അധികൃതര്‍ അറിയിച്ചു
ഭീകരാക്രമണത്തെ തുടര്‍ന്ന് ഡല്‍ഹിയിലുണ്ടായിരുന്ന അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, കേന്ദ്രഅഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.
അസമിലെ വിഘടനവാദ സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം
Post Your Comments