ബ്രസീല്‍ :ആരാധകര്‍ക്ക് പുതിയ നിയമവുമായിട്ടാണ് ലോകത്തെ തന്നെ പേരുകേട്ട ഫുട്‌ബോള്‍ സ്‌റ്റേഡിയമായ മരക്കാന റിയോ ഒളിംപിക്‌സിനെ വരവേല്‍ക്കുന്നത്. മാറുമറയ്ക്കാതെ എത്തുന്നവര്‍ക്കും വലിയ പതാകകള്‍ക്കും മ്യൂസിക് ഉപകരണങ്ങക്കും സ്‌റ്റേഡിയത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി. ലോകകപ്പിന് മുന്നോടിയാണ് ഇവയെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
ലോകകപ്പിന് വേദിയാകുന്ന പ്രധാനപ്പെട്ട സ്റ്റേഡിയത്തില്‍ ഒന്നാണ് മരക്കാന. സ്‌റ്റേഡിയത്തിനകത്തെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിയാണ് പുതിയ നിയമങ്ങള്‍ നിലവില്‍ വന്നത്. ഇതിനെതിരെ പ്രക്ഷോഭത്തിലാണ് ആരാധകര്‍. ഫുട്‌ബോള്‍ ആരാധകരുടെ മേലുള്ള കടന്നുകയറ്റമാണെന്നും ഫുട്‌ബോള്‍ കാണികള്‍ ഇല്ലാതിരിക്കുന്നതാണ് അധികൃതരുടെ ആവശ്യം എന്നും ആരാധകര്‍ പറയുന്നു.
Post Your Comments