കൊച്ചി : ഐ. ആര്. ടി .സി ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്പറേഷന് റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ ഒരു രൂപക്ക് ശുദ്ധീകരിച്ച കുടിവെള്ളം പദ്ധതി കേരളത്തില്‍ നടപ്പിലായില്ല.
കരാര്‍ ക്ഷണിച്ചിട്ടും വാട്ടര്‍ വെന്‍ഡിങ് മെഷീന് സ്ഥാപിക്കാന്‍ കമ്പനികള്‍ മുന്നോട്ടു വരാത്തതാണ് ഇതിന് കാരണം. കേരളത്തില്‍ മാത്രമാണ് പദ്ധതി നടപ്പാക്കാത്തത് .മറ്റു സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
അര ലിറ്ററിന് മൂന്നു രൂപ ,ഒരു ലിറ്ററിന് അഞ്ച് രൂപ,രണ്ടു ലിറ്ററിന് എട്ടു രൂപ ,മുന്നൂറ് മില്ലി ലിറ്ററിന് ഒരു രൂപ എന്നീ നിരക്കിലാണ് കുടി വെള്ളം വെന്‍ഡിങ് മെഷീന് വഴി വില്‍ക്കുന്നത്.
കേരളത്തില്‍ പദ്ധതി വിജയിക്കുമോ എന്ന സംശയം ഉള്ളത്കൊണ്ടാണ് കമ്പനികള്‍ മുന്നോട്ട് വരാത്തത്.വീണ്ടും കരാര്‍ ക്ഷണിക്കുമെന്ന് ഐ. ആര്. സി. ടി .സി റീജിയണല്‍ മാനേജര്‍ ശ്രീ കുമാര്‍ സദാനന്ദന് അറിയിക്കുക ഉണ്ടായി.
Post Your Comments