തിരുവനന്തപുരം : സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ അധിക ചാര്‍ജ് ഈടാക്കിയാല്‍ നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനസൗഹൃദമാക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ യഥാസമയം നടത്തികൊടുക്കാനും ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമമായി സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് ഓണ്‍ലൈനായി സ്വീകരിക്കാന്‍ സോഫ്റ്റ്‌വെയറില്‍ പരിഷ്‌കരണം വരുത്താന്‍ ബന്ധപ്പെട്ടവരെ മന്ത്രി ചുമതലപ്പെടുത്തി.
Post Your Comments